ബാങ്ക് വിളിക്കുന്ന ഉടന്‍ ഖത്തീബ് മിമ്പറില്‍ കയറിയാല്‍ ജുമുഅ നിസ്ക്കാരത്തിനു മുമ്പുള്ള സുന്നത്ത് എപ്പോള്‍ നിസ്ക്കരിക്കും

ചോദ്യകർത്താവ്

മുഹമ്മദ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഫര്‍ദു നിസ്കാരങ്ങള്‍ക്കുള്ള മുമ്പുള്ള റവാതിബു സുന്നതുകളുടെ സമയം തുടങ്ങുന്നത് അതതു ഫര്‍ദു നിസ്കാരങ്ങളുടെ സമയം തുടങ്ങലോടെയാണ്. അവ ഫര്‍ദിനു മുമ്പുള്ള സുന്നതുകളാണെങ്കിലും അവയുടെ സമയം അവസാനിക്കുന്നത് അതതു ഫര്‍ദു നിസ്കാരങ്ങളുടെ സമയം അവസാനിക്കുമ്പോള്‍ മാത്രമാണ്. അതിനാല്‍ ജുമുഅക്കു മുമ്പുള്ള റാതിബതായ സുന്നത് നിസ്കാരം ഖതീബ് മിമ്പറില്‍ കയറിയതിനാല്‍ നിസ്കരിക്കാന്‍ കഴിയാത്തവന്‍ ജുമുഅ നിസ്കാരം കഴിഞ്ഞതിനു ശേഷം നിസ്കരിക്കുക. അപ്പോഴും നിയ്യത് ജുമുഅക്കു മുമ്പുള്ള രണ്ടു റക്അത് നിസ്കരിക്കുന്നു എന്നു തന്നെ വെക്കണം. ഇനി ജുമുഅക്കു ശേഷവും അസ്റു വരെ നിസ്കരിച്ചില്ലെങ്കില്‍ അതു ഖാദാഉ വീട്ടലും സുന്നതാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter