ഞെരിയാണിക്കു താഴെ വസ്ത്രമെടുത്തവനെ പിന്തുടര്‍ന്നാല്‍ നിസ്കാരം ശരിയാകുമോ

ചോദ്യകർത്താവ്

സാനു ഹസന്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. അഹങ്കാരത്തോടെ ഞെരിയാണിക്കു താഴെ വസ്ത്രം ധരിക്കുന്നത് വലിയ തെറ്റാണ്. അത് നിസ്കാരത്തിലും നിസ്കാരത്തിനു പുറത്തും തെറ്റുതന്നെയാണ്. അത്തരക്കാരുടെ വസ്ത്രം (അഥവാ ആ വസ്ത്രത്തിന്‍റെ ഉടമയും) നരകത്തിലാണെന്നു ഹദീസില്‍ കാണാം. പക്ഷേ, അങ്ങനെ നിസ്കരിക്കുന്നതു കൊണ്ട് നിസ്കാരം ബാഥിലാകുകയില്ല. അത്തരക്കാരെ പിന്തുടരുന്നതു കൊണ്ട് മാത്രം തുടര്‍ച്ചക്കോ നിസ്കാരത്തിനോ ഒരു തകരാറുമില്ല. എന്നാലും ഇമാമത് കൂടുതല്‍ അറിവും തഖ്‍വയും സൂക്ഷ്മതയുമുള്ളവരെ ഏല്‍പിക്കലാണ് ഉത്തമം. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter