നിസ്കാരത്തില്‍ നെറ്റി മുഴുവനായും മറച്ചു കൊണ്ട് സുജൂദ് ചെയ്‌താല്‍ നിസ്കാരം ശരിയാകുമോ? ഇങ്ങനെ നിസ്കരിക്കുന്നവരെ തുടര്ന്ന്‍ നിസ്കരിച്ചാല്‍ നിസ്കാരം ശരിയാകുമോ?

ചോദ്യകർത്താവ്

ബശീര്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ശാഫിഈ മദ്ഹബില്‍ സുജൂദ് ശരിയാകണമെങ്കില്‍ നെറ്റിയില്‍, തന്‍റെ അനക്കത്തോടൊപ്പം അനങ്ങുന്ന ഒന്നിന്‍റെയും മറകൂടാതെ നിലത്ത് സ്പര്‍ശിക്കണം. അല്ലാത്ത പക്ഷം നിസ്കാരം ശരിയാകുകയില്ല. ഇങ്ങനെ ചെയ്യുന്നവരെ പിന്തുടരുന്നതും ശരിയല്ല. അബൂ ഹനീഫ (റ) വിന്‍റെ അഭിപ്രായത്തില്‍ നെറ്റിയില്‍ മറയുള്ളത് ബുദ്ധിമുട്ടില്ല. ആ മദ്ഹബ് തഖ്ലീദ് ചെയ്തു ഇത്തരക്കാരോടൊപ്പം തുടര്‍ന്നു നിസ്കരിക്കാവതാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter