അസ്റിനു മുമ്പത്തെ സുന്നത്ത് നഷ്ടപ്പെട്ടാല്‍ ശേഷം നിസ്കരിക്കാമോ

ചോദ്യകർത്താവ്

മുഹമ്മദ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. മുന്തിയ കാരണങ്ങളില്ലാത്തതോ പ്രത്യേക സമയപരിധികളില്ലാത്തതോ ആയ നിസ്കാരങ്ങളാണ് അസ്വറിനു ശേഷം സൂര്യന്‍ അസ്തമിക്കുന്നതു വരെയുള്ള സമയത് നിസ്കരിക്കല്‍ വിലക്കപ്പെട്ടത്. അതുകൊണ്ട് അസ്വറിന്‍റെ മുമ്പുള്ള റവാതിബ് നിസ്കാരം അസ്വറ് നിസ്കരിച്ചതിനു ശേഷം നിര്‍വ്വഹിക്കുന്നതില്‍ തെറ്റില്ല. അസ്വറിനു മുമ്പ് മറന്നോ അല്ലാതെയോ നിസ്കരിക്കാത്തവര്‍ അതിനു ശേഷം അതു നിസ്കരിക്കല്‍ സുന്നതാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter