നിയ്യത് വെക്കാത്ത ഇമാമിനെ തുടരാമോ

ചോദ്യകർത്താവ്

മുദ്ദസ്സിര്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. നിയ്യത് മനസ്സുകൊണ്ട് ചെയ്യുന്ന അമലാണ്. അതുകൊണ്ട് ഒരാള്‍ നിയ്യത് വെക്കുന്നില്ലെന്ന് ബാഹ്യമായി നമുക്ക് മനസ്സിലാക്കാനാവില്ല. അത്തരം അവസരത്തില്‍ അവര്‍ നിയ്യത്ത് വെക്കുന്നുണ്ട് എന്നു തന്നെ വിശ്വസിക്കണം. കൂടുതല്‍ ചൂഴ്ന്ന് അന്വേഷിക്കേണ്ട ഉത്തരാവാദിത്തം നമുക്കില്ല. നിയ്യത് നാവു കൊണ്ട് പറയല്‍ സുന്നത് മാത്രമാണ്. മനസ്സിലില്ലാതെ പറയുന്നത് കൊണ്ട് മാത്രം നിയ്യത് ആവുകയും ഇല്ല. ആരെങ്കിലും നിയ്യത് വെച്ചിട്ടില്ലെന്നു ഉറപ്പുണ്ടെങ്കില്‍ അവരുടെ നിസ്കാരം ബാഥിലാണ്. അവരെ തുടരാനും പാടില്ല. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter