സുന്നത്ത് നമസ്കരിക്കുന്ന ആളെ ഫര്‍ള് നമസ്കരിക്കുന്ന ഒരാള്‍ക്ക് അറിഞ്ഞു കൊണ്ട് തുടരാമോ? തുടരാമെങ്കില്‍ ഉച്ചത്തില്‍ ഓതേണ്ടതുണ്ടോ ?

ചോദ്യകർത്താവ്

റിയാസ് പി. കെ.

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. സുന്നത് നിസ്കരിക്കുന്നവനെ ഫര്‍ള് നിസ്കരിക്കുന്നവര്‍ക്ക് അറിഞ്ഞുകൊണ്ട് തന്നെ തുടരാവുന്നതാണ്. അങ്ങനെ തുടരുന്നത് കറാഹതാണെങ്കിലും ജമാഅതിന്‍റെ ശ്രേഷ്ടത ലഭ്യമാകും. ഉറക്കെ ഓതല്‍ ഒരു നിസ്കാരത്തിലും നിര്‍ബന്ധമല്ല. ചില നിസ്കാരങ്ങളില്‍ അത് സുന്നതാണ്. ഉറക്കെ ഓതല്‍ സുന്നതുള്ള നിസ്കാരങ്ങളില്‍ അത് ഇമാമിനും ഒറ്റക്കു നിസ്കരിക്കുന്നവനും സുന്നതാണ്. ഉറക്കെ ഓതല്‍ സുന്നതുള്ള നിസ്കാരങ്ങളിലാണെങ്കില്‍ അങ്ങനെ ഓതല്‍ സുന്നതും അല്ലെങ്കില്‍ ഇല്ലതാനും. ഫര്‍ളു നിസ്കരിക്കുന്നവന്‍ തന്നെ തുടരുന്നു എന്ന കാരണത്താല്‍ സുന്നത് നിസ്കരിക്കുന്ന ഇമാമിനു ഉറക്കെ ഓതല്‍ പ്രത്യേകം സുന്നത്തില്ല. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter