എനിക്ക് മൂത്രം ഒഴിച്ചതിനു ശേഷം കുറച്ചു കഴിഞ്ഞു ഒരു തുള്ളി പിന്നെയും വരുന്നു.അതുകൊണ്ട് നിസ്കാരം ശരിയാവുമോ

ചോദ്യകർത്താവ്

അബ്ദുന്നാസിര്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. മൂത്രം ഒഴിച്ച് ശുദ്ധിയാക്കിയതിനു ശേഷം വീണ്ടും മൂത്രം ലിംഗത്തിലൂടെ അല്പം പുറത്തു വന്നാല്‍ അതു കഴുകി ശുദ്ധിയാക്കണം. വസ്ത്രത്തിലോ ശരീരത്തിലോ ആയാല്‍ അവയും വൃത്തിയാക്കണം. മൂത്രം പുറത്തു വരുന്നതോടെ വുദൂ മുറിയുന്നതുമാണ്. ഇങ്ങനെ വന്ന മൂത്രം വസ്ത്രത്തിലോ ശരീരത്തിലോ നിസ്കാരസ്ഥലത്തോ ഉണ്ടായിരിക്കേ നിസ്കരിച്ചാല്‍ ശരിയാകുകയില്ല. വുദൂ എടുത്തതിനു ശേഷം മൂത്രം വന്നതാണെങ്കില്‍ വീണ്ടും വുദൂ എടുക്കാതെ നിസ്കരിച്ചാലും നിസ്കാരം ശരിയാകുകയില്ല. അങ്ങനെ നിസ്കരിച്ചവയെല്ലാം മാറ്റി നിസ്കരിക്കല്‍ നിര്‍ബന്ധവുമാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter