അസ്സലാമുഅലൈക്കും വിത്ര്‍ നിസ്കാരം ചുരുങ്ങിയത് ഒരു റക്അതായി നിസ്കരിക്കാമോ

ചോദ്യകർത്താവ്

നദീര്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. വിത്റ് നിസ്കാരം ഏറ്റവു ചുരുങ്ങിയതാണ് ഒരു റക്അത്. ഏറ്റവും കൂടിയ രൂപം 11 റക്അതും. പൂര്‍ണ്ണതയില്‍ ഏറ്റവും ചുരുങ്ങിയത് മൂന്നു റക്അത് ആണ്. ഒരു റക്അത് നിസ്കരിച്ചാലും നിസ്കാരം ശരിയാവുകയും വിത്റ് നിസ്കരിച്ചതിന്‍റെ പ്രതിഫലം ലഭിക്കുകയും ചെയ്യും. എന്നാല്‍ സ്ഥിരമായി മൂന്നു നിസ്കരിക്കുന്നവന്‍ ഒന്നില്‍ ഒതുക്കുന്നത് കറാഹത് ആകുന്നു. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter