റുകൂഇല്‍ എവിടേക്കാണ്‌ നോക്കേണ്ടത്? സുജൂദിന്റെ സ്ഥാനത്തോ കാല്‍വിരലുകളിലെക്കോ?

ചോദ്യകർത്താവ്

മുനീര്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. നിസ്കാരത്തില്‍ തുടക്കം മുതല്‍ അവസാനം വരെ സുജൂദിന്‍റെ സ്ഥാനത്തേക്ക് നോക്കലാണ് സുന്നത്. കഅ്ബയുടെ മുമ്പില്‍ വെച്ചു നിസ്കരിക്കുകയാണെങ്കില്‍ പോലും സുജൂദിന്‍റെ സ്ഥാനത്തേക്ക് ദൃഷ്ടി പതിപ്പിക്കലാണ് സുന്നത്തുള്ളത്. ഇങ്ങനെ നോട്ടം സുജൂദിന്‍റെ സ്ഥാനത്തേക്ക് മാത്രം കേന്ദ്രീകരിക്കുന്നതിലൂടെ ഖുശൂഅ് (ഭയഭക്തി) വര്‍ദ്ധിക്കുമെന്ന് ഫുഖഹാക്കള്‍ ഓര്‍മ്മപ്പെടുത്തുന്നു. എന്നാല്‍ അത്തഹിയ്യാതില്‍ അശ്ഹദു അല്ലാഇലാഹ ഇല്ലല്ലാഹ് എന്ന് പറയുന്ന അവസരത്തില്‍ വലതു കൈയിന്‍റെ ചൂണ്ടു വിരല്‍ ഉയര്‍ത്തുമ്പോള്‍ ആ വിരലിലേക്ക് നോക്കലാണ് ഏറ്റവും ശ്രേഷ്ടം. സലാം വീട്ടുമ്പോള്‍ വലത്-ഇടത് പാര്‍ശ്വങ്ങളിലേക്കു മുഖം തിരിച്ചു നോക്കല്‍ സുന്നതാണ്. അതിനാല്‍ റുകൂഅ് ചെയ്യുമ്പോഴും സുജൂദിന്‍റെ സ്ഥാനത്തേക്കു തന്നെ ദൃഷ്ടി പതിപ്പിക്കലാണ് ഉത്തമം. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter