ഒരാള്‍ക്ക് ളുഹര്‍ നിസ്കാരം ഖളായി. അയാള്‍ പള്ളിയില്‍ എത്തിയപ്പോള്‍ അസര്‍ ജമാത്ത് നടക്കുന്നു. ളുഹ്റിന്‍റെ നിയ്യത്ത് വെച്ച് അസര്‍ ജമാഅതില്‍ തുടരാമോ?അതോ ളുഹര്‍ ആയിട്ട് ഒറ്റയ്ക്ക് നിസകരിചിട്ടാണോ അസര്‍ ജമത്തില്‍ തുടരേണ്ടത്.
ചോദ്യകർത്താവ്
അലി അക്ബര്‍
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
ളുഹ്റിന്‍റെ നിയ്യത്ത് വെച്ച് അസ്റ് ജമാഅത് തുടരാവുന്നതാണ്. പിന്നീട് അസര്‍ നിസ്കരിക്കണം. ളുഹ്റ് ഖാളാആയത് കാരണം കൂടാതെയെങ്കില്‍ ആദ്യം ളുഹ്റ് തന്നെ നിസ്കരിക്കണം. അല്ലെങ്കില്‍ ആദ്യം അസ്റ് ജമാഅതായി നിസ്കരിച്ചതിനു ശേഷം ളുഹ്റ് ഒറ്റക്കു നിസ്കരിക്കാവുന്നതാണ്.
കൂടുതല്‍ അറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു നമ്മെ സഹായിക്കട്ടെ