ജുമുഅ നിസ്കാരത്തിന്റെ നിയ്യത്ത് വിവരിക്കാമോ?

ചോദ്യകർത്താവ്

സാലു റശീദ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ജുമുഅ നിസ്കാരത്തിനു മഅ്മൂം നിയ്യത്തു വെക്കേണ്ടത് ഇങ്ങനെ ജുമുഅ എന്ന ഫര്‍ള് ഖിബ്‍ലയിലേക്ക് മുന്നിട്ട് അദാഅ് ആയി ഇമാമോടു കൂടി രണ്ട് റക്അത് അല്ലാഹു തആലാക്കു വേണ്ടി ഞാന്‍ നിസ്കരിക്കുന്നു. ജുമുഅ നിസ്കാരം, ഫര്‍ള്, ഇമാമോടു കൂടെ (അല്ലെങ്കില്‍ ജമാഅത് ആയിട്ട്) എന്നിവ അതില്‍ ഉള്‍പ്പെടുത്തല്‍ നിര്‍ബന്ധമാണ്. അഥവാ ഏറ്റവും ചുരുങ്ങിയത് ജുമുഅ എന്ന ഫര്‍ള് ഇമാമോടു കൂടെ ഞാന് നിസ്കരിക്കുന്നു. നിയ്യത് എന്നത് മനസ്സിലാണ് ഉണ്ടാവേണ്ടത്. മനസ്സില്‍ നന്നായി ഉറക്കാന്‍ വേണ്ടി നാവു കൊണ്ട് അത് ഉച്ചരിക്കല്‍ സുന്നതാണ്. പക്ഷേ, മനസ്സില്‍ ഒന്നും വിചാരിക്കാതെ നാവുകൊണ്ട് അശ്രദ്ധമായി പറഞ്ഞാല്‍ നിയ്യത്താവുകയില്ല. കൂടുതല്‍ അറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു അനുഗ്രഹിക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter