കുറെ നിസ്കാരം ഖളാഅ് ആയിപ്പോയവര്‍ പതിനഞ്ച് വയസ്സിന് ശേഷമുള്ളത് ഖളാഅ് വീട്ടിയാല്‍ മതിയോ?

ചോദ്യകർത്താവ്

സാനു ഹസ്സന്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ദൌര്‍ഭാഗ്യവശാല്‍ നഷ്ടപ്പെട്ടുപോയവ എല്ലാ നിസ്കാരങ്ങളും ഖളാഅ് വീട്ടേണ്ടത് തന്നെയാണ്. പ്രായപൂര്‍ത്തിയായത് മുതല്‍ നഷ്ടപ്പെട്ടുപോയവയെല്ലാം ഇത്തരത്തില്‍ ഖളാഅ് വീട്ടേണ്ടതാണ്. പ്രായപൂര്‍ത്തിയാകുന്നത് 15 വയസ്സ് പൂര്‍ത്തിയാകല്‍ കൊണ്ടോ ഇന്ദ്രിയം പുറപ്പെടുന്നത് കൊണ്ടോ സ്ത്രീകള്‍ക്ക് ഹൈള് ആരംഭിക്കുന്നത് കൊണ്ടോ ആവാം. കൃത്യമല്ലാത്ത സന്ദര്‍ഭങ്ങളില്‍ ഏകദേശ ഉറപ്പ് ലഭിക്കുന്നത് വരെ നിസ്കാരങ്ങള്‍ ഖളാഅ് വീട്ടിക്കൊണ്ടിരിക്കണമെന്നാണ് പണ്ഡിതര്‍ പറയുന്നത്. ഇത് മുമ്പ് നാം വിശദമായി പ്രതിപാദിച്ചത് ഇവിടെ വായിക്കാവുന്നതാണ്. നിസ്കാരം കൃത്യമായി നിലനിര്‍ത്താനും അവ സ്വീകരിക്കപ്പെടാനും നാഥന്‍ തുണക്കട്ടെ. അല്ലാഹുവിലേക്ക് പശ്ചാത്തപിച്ച് മടങ്ങുന്ന മുത്തഖീങ്ങളില്‍ നമ്മെ എല്ലാവരെയും ഉള്‍പ്പെടുത്തട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter