മരിച്ചു പോയ ഉപ്പാക്ക് ഫാര്‍ള് നിസ്കാരം ഖളാഅ് ഉണ്ടെങ്കില്‍ എന്താണ് പരിഹാരം?

ചോദ്യകർത്താവ്

മുഹമ്മദ് ഹനീഫ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഹജ്ജു പോലെ നിസ്കാരവും നോമ്പും മരണപ്പെട്ടവര്‍ക്കു വേണ്ടി ജീവിച്ചിരിക്കുന്നവര്‍ ഖളാഅ് വീട്ടിയാല്‍ സ്വീകരിക്കപ്പെടുമെന്ന് ചില പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇമാം സുബ്കി (റ) തന്‍റെ ചില ബന്ധുക്കള്‍ക്കു വേണ്ടി നിസ്കരിച്ചിട്ടുണ്ട്. ഈ അടിസ്ഥാനത്തില്‍ പിതാവിന്‍റെ ഖളാആയവ ബന്ധുക്കള്‍ നിസ്കരിച്ചു വീട്ടാവുന്നതാണ്. പിതാവിനു വേണ്ടി ആത്മാര്‍ത്ഥമായി പൊറുക്കല്‍ തേടുക, പിതാവിനു വേണ്ടി ദാനധര്‍മ്മങ്ങള്‍ ചെയ്യുക, സജ്ജനങ്ങളായവരോട് പിതാവിനു വേണ്ടി ദുആ ചെയ്യാന്‍ അപേക്ഷിക്കുക ഇതെല്ലാം പിതാവിനു വേണ്ടി മരണ ശേഷം ചെയ്യാവുന്ന കാര്യങ്ങളാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter