ഖളാഅ് ആയ നിസ്കാരവും അദാഅ് ആയിട്ടുള്ള നിസ്കാരവും ഒരേ സമയത്ത് നിസ്ക്കരിക്കുന്നുവെങ്കില്‍ ആദ്യം ഏത് നിസ്കരിക്കണം?

ചോദ്യകർത്താവ്

ഫായിസ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഖളാഅ് ആയ നിസ്കാരം ആദ്യം നിസ്കരിക്കുന്നതിലൂടെ അദാഅ് ആയ നിസ്കാരത്തിന്‍റെ സമയം നഷ്ടപ്പെടുകയും അതില്‍ അല്‍പമെങ്കിലും സമയത്തിന് പുറത്ത് സംഭവിക്കാന്‍ ഇടവരികയും ചെയ്യുമെങ്കില്‍ ആദ്യം അദാഅ് തന്നെയാണ് നിസ്കരിക്കേണ്ടത്. അദാഇന്‍റെ സമയം വേണ്ടത്ര വിശാലമാവുന്ന സാഹചര്യത്തില്‍, ന്യായമായ കാരണം മൂലം നഷ്ടപ്പെട്ടുപോയ ഖളാഇനെ അദാഇനേക്കാള്‍ മുന്തിക്കല്‍ സുന്നതും കാരണമില്ലാതെ നഷ്ടപ്പെട്ടുപോയ ഖളാഇനെ മുന്തിക്കല്‍ നിര്‍ബന്ധവുമാണ്. നിസ്കാരം കൃത്യമായി നിര്‍വ്വഹിക്കാന്‍ നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter