നിസ്കാരത്തിൽ റുകൂഇലും സുജൂദിലുമൊക്കെയുള്ള ദിക്റുകള്‍ മൂന്നില്‍ കൂടുതൽ ചൊല്ലാമോ? സുജൂദിൽ ദുആ ചെയ്യാമോ? അത് മലയാളത്തിൽ ചെയ്യാമോ?

ചോദ്യകർത്താവ്

സിയാ മുഹമ്മദ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. റുകൂഇലും സുജൂദിലുമൊക്കെയുള്ള ദിക്റുകള്‍ പതിനൊന്ന് തവണ വരെ ചൊല്ലാവുന്നതാണ്. സുജൂദ് അല്ലാഹുവിനോട് ഏറ്റവും അടുക്കുന്ന സന്ദര്‍ഭമാണെന്നും ആയതിനാല്‍ അതില്‍ കഴിയുന്നത്ര ദുആ വര്‍ദ്ധിപ്പിക്കേണ്ടതാണെന്നും ഹദീസുകളില്‍ തന്നെ കാണാം. എന്നാല്‍, സുജൂദിലെ ദുആ അറബിയിലേ ആകാവൂ എന്നതാണ് നിയമം. ഇത് മുമ്പ് നാം വിശദമാക്കിയത് ഇവിടെ വായിക്കാം. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter