പുകവലിച്ചതിനു ശേഷം നമസ്കരിക്കുനത്തിൽ തെറ്റുണ്ടോ?

ചോദ്യകർത്താവ്

സുബിന്‍ സാലിം

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ബുദ്ധിക്കോ ശരീരത്തിനോ ബുദ്ധിമുട്ട് വരുത്തുന്നവയൊക്കെ നിഷിദ്ധമാണെന്നാണ് ശരീഅതിന്‍റെ പൊതുവായ നിയമം. പുകവലിയുടെ കാര്യത്തിലും ഇത് തന്നെയാണ് വിധി. ഇത് വിശദമായി മുമ്പ് പറഞ്ഞത്ഇവിടെ വായിക്കാവുന്നതാണ്. പുകവലിച്ച ശേഷം നിസ്കരിക്കുക എന്നതില്‍ പ്രത്യേക തെറ്റില്ല. എന്നാല്‍ ഉള്ളി പോലോത്തവ ഭക്ഷിച്ച വായ പകര്‍ച്ചയായവര്‍ പൊതുനിസ്കാരസ്ഥലത്തേക്ക് വരരുതെന്ന വിധി പുകവലിയിലൂടെയുണ്ടാകുന്ന ചീത്തവാസനക്കും ബാധകമാണ്.
നല്ലത് ചെയ്യാനും തിന്മ വെടിയാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter