നിസ്കാരത്തില്‍ ശബ്ദം ഉയര്‍ത്തുന്നതിനെയും താഴ്ത്തുന്നതിനെയും കുറിച്ച് ഒന്ന് വിവരിക്കാമോ, ഇതിന്‍റെ വിധി എന്താണ്?

ചോദ്യകർത്താവ്

ശരീഫ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ നിസ്കാരത്തില്‍ ശബ്ദം ഉയര്‍ത്താന്‍ പ്രത്യേകം പറഞ്ഞ നിസ്കരങ്ങളില്‍ മാത്രം ശബ്ദം ഉയര്‍ത്തല്‍ സുന്നത്താണ്. അല്ലാത്ത സ്ഥലങ്ങളില്‍ ശബ്ദം ഉയര്‍ത്തല്‍ കറാഹത്തുമാണ്. അഥവാ മഗ്‍രിബ്-ഇശാഅ്-സുബ്ഹി എന്നിവയുടെ ആദ്യത്തെ രണ്ട് റക്അത്തുകളില്‍ ഫാത്തിഹയും സൂറത്തും ഉറക്കെ ഓതല്‍ സുന്നത്താണ്. ഇമാമിന് എല്ലാ നിസ്കാരങ്ങളിലെയും തക്ബീറുകളും സലാമും ഉറക്കെയാക്കല്‍ സുന്നത്താണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter