ഗള്‍ഫിലൊന്നും നിസ്കാരത്തില്‍ ബിസ്മി ഓതുന്നില്ലല്ലോ, അത് സുന്നത്താണോ?

ചോദ്യകർത്താവ്

മുഹമ്മദ് നിസാമുദ്ദീന്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ബിസ്മി ഫാതിഹയുടെ ഭാഗമാണെന്നും ആയതിനാല്‍ നിസ്കാരത്തില്‍ അത് ഓതല്‍ നിര്‍ബന്ധമാണെന്നുമാണ് ശാഫീ മദ്ഹബിലെ അഭിപ്രായം. എന്നാല്‍ ഇത് ഇതരമദ്ഹബുകള്‍ക്കിടയിലും പണ്ഡിതര്‍ക്കിടയിലും അഭിപ്രായവ്യത്യാസമുള്ള കാര്യമാണ്. ഗള്‍ഫ് നാടുകളിലുള്ളവരിലധികവും ശാഫി മദ്ഹബുകാരല്ലെന്നതിനാല്‍ അത് ഓതുന്നില്ല എന്നതില്‍ അവരെ കുറ്റം പറയാനാവില്ല. അതേ സമയം, അവര്‍ ഫാതിഹ ഓതുന്നില്ലെന്ന് പറയുന്നതിന് പകരം ഉറക്കെ ഓതുന്നില്ലെന്നേ നമുക്ക് പറയാനാവൂ. നാമൊക്കെ അഊദു പതുക്കെ ഓതുന്ന പോലെ അവരിലധികവും ബിസ്മി പതുക്കെ ഓതുന്നുണ്ട് എന്നതാണ് സത്യം. ഇവ്വിഷയകമായി മുമ്പ് നാം വിശദമാക്കിയത് ഇവിടെ വായിക്കാം. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ

ASK YOUR QUESTION

Voting Poll

Get Newsletter