നിന്ന് മൂത്രം ഒഴികുകയും മനോഹരിക്കാതെ പോവുകയും അയാള്‍ ഇമാമായി നിന്നാല്‍ മഅ്മൂമിന്റെ നിസ്കാരം സഹീഹാകുമോ? സ്ഥിരമായി അയാള്‍ ഇമാമു നില്‍കുമ്പോള്‍ നിസ്കാരത്തിന്റെ അവ്വല്‍ വക്ത് നഷ്പെട്ടു പോകുന്നു. ഓഫീസില്‍ ആയത കൊണ്ട് പള്ളിയില പോകാനും പറ്റുകയില്ല.

ചോദ്യകർത്താവ്

അബ്ദുല്‍ ഫാസില്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. നിന്നു മൂത്രമൊഴിക്കുന്നത് കറാഹതാണ്. നിന്നു മൂത്രമൊഴിച്ചതിനു ശേഷം നജസില്‍ നിന്നു ശുദ്ധിയോടെ നിസ്കരിച്ചാല് അതു ശരിയാകും. പക്ഷേ, മനോഹരം  ചെയ്യാത്തവന്‍റെ നിസ്കാരം ബാഥിലാണ്. മനോഹരം ചെയ്യാതെ നിസ്കരിക്കുന്നവനെ അവന്‍ നജസില്‍ ശുദ്ധിയായിട്ടില്ലെന്ന അറിവോടെ തുടര്‍ന്നാല്‍ ആ തുടര്‍ന്നവന്‍റെ നിസ്കാരവും ശരിയാവുകയില്ല. അത് അവന്‍ മടക്കി നിസ്കരിക്കണം. അറിയാതെ തുടര്‍ന്നവന്‍റെ നിസ്കാരം സ്വഹീഹാകം. പിന്നീട് അത് ബോധ്യപ്പെട്ടാലും മടക്കി നിസ്കരിക്കേണ്ടതില്ല. അവ്വല്‍ വഖ്ത് നഷ്ടപ്പെടാതിരിക്കാന്‍ ഒറ്റക്കു നിസ്കരിച്ചാലും മതി. പിന്നീട് അര്‍ഹരായവരെ കാണുമ്പോള്‍ ജമാഅതായി രണ്ടാമതും നിസ്കരിക്കാം. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ

ASK YOUR QUESTION

Voting Poll

Get Newsletter