നിസ്കാരത്തില്‍ ഏതു സമയത്തും ദുആ ചെയ്യാമോ ( അറബിയില്‍) ?
ചോദ്യകർത്താവ്
സിറാജ്
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
നിസ്കാരത്തില്‍ ഏതു സമയത്തും അറബിയില്‍ അനുവദനീയമായ ദുആകളിരക്കാം. പക്ഷേ, അവ നബന്ധനകള്‍ വെച്ചതാവാന്‍ പാടില്ല (ഉദാഹരണം നീ ഉദ്ദേശിക്കുകയാണെങ്കില്‍ എനിക്കു പൊറുത്തു തരണം). ഏതെങ്കിലും സൃഷ്ടിയോടു അഭിസംബോധനം ചെയ്യാനും പാടില്ല. (ഉദാഹരണം നിന്നെ അല്ലാഹു അനുഗ്രഹിക്കട്ടെ). ഈ രണ്ടു അവസ്ഥയിലും നിസ്കാരം ബാഥിലാകും.
ഏതു സമയത്തും മേല്പറഞ്ഞ പോലെ ദുആ ചെയ്യാമെങ്കിലും സുജൂദിലും അവസാനത്തെ അത്തഹിയ്യാത്തിലും കൂടുതല്‍ ദുആ ചെയ്യല്‍ സുന്നത്താണ്.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ