ളുഹാ നിസ്കാരത്തില്‍ പ്രത്യേകം ചൊല്ലേണ്ടതാ സൂറത്തുണ്ടോ

ചോദ്യകർത്താവ്

റഫാദ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. പ്രധാനപ്പെട്ട സുന്നത്ത് നിസ്കാരങ്ങളിലൊന്നാണ് ളുഹാ നിസ്കാരം. പ്രസ്തുത നിസ്കാരം രണ്ട് റക്അത് മുതല്‍ എട്ട് റക്അത് വരെ നിസ്കരിക്കാവുന്നതാണ്. സൂര്യന്‍ ഉദിച്ച് ഒരു കുന്തത്തിന്റെയത്ര ഉയര്‍ന്നത് മുതല്‍ (15 മിനുട്ട് കഴിഞ്ഞത് മുതല്‍) ളുഹ്റ് വരെയാണ് അതിന്റെ സമയം. പകലിന്റെ നാലിലൊരു ഭാഗം കഴിയുമ്പോഴാണ് ശ്രേഷ്ഠമായ സമയം. സൂറതുശ്ശംസും (വശ്ശംസി വളുഹാഹാ) സൂറത്തുള്ളുഹായും (വള്ളുഹാ വല്ലൈലി) ആണ് ഓതേണ്ടതാണ്. സൂറതുല്‍കാഫിറൂനയും ഇഖലാസുമാണ് ഓതേണ്ടതെന്നും ചില ഹദീസുകളില്‍ കാണാം. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.  

ASK YOUR QUESTION

Voting Poll

Get Newsletter