അല്ലാഹു എന്ന് പറയുമ്പോള്‍ നാവ് എവിടെയാണ് തട്ടേണ്ടത്. നിസ്കാരത്തില്‍ ഇത് നിര്‍ബന്ധമാണോ?

ചോദ്യകർത്താവ്

മുഹമ്മദ് ടി.കെ

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
അല്ലാഹു എന്ന് പറയുമ്പോള്‍ ലാമിനെ കനപ്പിച്ച് തഫ്ഖീം ആക്കിയാണ് മൊഴിയേണ്ടത്. നാവിന്‍റെ തലയും മേലേ മുന്‍പല്ലുകളുടെ ഊനുമാണ് ലാമിന്‍റെ ഉച്ചാരണ സ്ഥാനം. ഉച്ചാരണസ്ഥാനത്തു നിന്ന് വ്യതിചലിക്കാതെയാണ് ലാമിനെ കനപ്പിക്കേണ്ടത്. ളാഇന്‍റെ ഉച്ചാരണമാകാന്‍ പാടില്ല. നാവിന്‍റെയും മേലേ മുന്‍പല്ലുകളുടെയും തലയാണ് ളാഇന്‍റെ ഉച്ചാരണ സ്ഥാനം. ഇത് നിസ്കാരത്തിലും ശ്രദ്ധിക്കല്‍ നിര്‍ബന്ധമാണ്.
സമാനമായ ചോദ്യത്തിന് മറുപടി മുമ്പ് പ്രസദ്ധീകരിച്ചിട്ടുണ്ട്. ലിങ്ക് താഴെ കൊടുക്കുന്നു.
കുടുതല്‍ അറിയാനും അറിഞ്ഞതനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter