യാത്രക്കാരന് നിസ്കാരത്തില്‍ ഇളവു കിട്ടാന്‍ 130 km ഒരു ഭാഗത്തേക്ക്‌ വേണമോ അതോ രണ്ടു ഭാഗത്തേക്കും കൂടി മതിയോ

ചോദ്യകർത്താവ്

അബ്ദുല്‍ റഹ്‍മാന്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ  വളരെ ഗൌരവത്തോടെ സമീപിക്കേണ്ട കാര്യമാണ് നിസ്കാരം. അതുകൊണ്ടു തന്നെയാണ് ഇളവു അനുവദിച്ചാണെങ്കിലും വിശ്വാസികളോട് യാത്രയിലും നിസ്കരിക്കാന്‍ അല്ലാഹു കല്‍പിച്ചിരിക്കുന്നത്. 132 കി.മി ദൂരമോ അതിലധികമോ യാത്ര ചെയ്യുന്നവര്‍ക്കാണ് ഇളവ് ഉള്ളത്. പോക്കും വരവുമായി 132 കിലോ മീറ്റര്‍ ഉണ്ടായാല്‍ പോരാ. യാത്ര പുറപ്പെടുന്ന നാട്ടില്‍ നിന്നും ലക്ഷ്യസ്ഥാനത്തേക്ക് എത്താന്‍ മേല്‍ പറഞ്ഞ ദൂരമുണ്ടായിരിക്കണം. ഈ വിഷയവുമായി ബന്ധപ്പെട്ട് കൂടുതലറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter