രോഗിയായി അവശനിലയിലുള്ള മാതാപിതാക്കള്‍ക്ക് ഖളാഅ് ആയിട്ടുള്ള നിസ്കാരങ്ങള്‍ മക്കള്‍ക്ക് നിസ്കരിച്ചു വീട്ടാന്‍ പറ്റുമോ?

ചോദ്യകർത്താവ്

നൌഷാദ് പാണക്കല്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ നിസ്‌കാരം എന്ന ആരാധന ഒരിക്കലും ഒരാള്‍ മറ്റൊരാള്‍ക്ക് പകരം ചെയ്തു കൊടുക്കാന്‍ പറ്റുകയില്ല. അവശനിലയില്‍ കിടക്കുന്നവര്‍ക്ക് ഏണീക്കാന്‍ കഴിയില്ലെങ്കില്‍ അവര്‍ക്ക് കിടന്ന് നിസ്‌കരിക്കാന്‍ ഇസ്‌ലാം അനുവദിക്കുന്നുണ്ട്. അവസാനം മനസ്സില്‍ നിസ്‌കാരം നടത്തിക്കൊണ്ടെങ്കിലും നിസ്‌കരിക്കാനാണ് ഇസ്‌ലാം കല്‍പിക്കുന്നത്. അതിനും കഴിയാത്തവര്‍ക്ക് നിസ്‌കാരം നിര്‍ബന്ധമില്ലല്ലോ. അപ്പോള്‍ അത് ഖളാ വീട്ടേണ്ടതുമില്ല. എന്നാല്‍ മരണപ്പെട്ടവര്‍ക്കു വേണ്ടി അവരുടെ ജീവിത കാലത്ത് നഷ്ടപ്പെടുത്തിയ നിസ്കാരങ്ങള്‍ ഖളാ വീട്ടാമോ എന്നതില്‍ പണ്ഡിതര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുണ്ട്. പറ്റുകയില്ലെന്നു തന്നെയാണ് പ്രബലാഭിപ്രായം. സുബ്കി ഇമാം തന്‍റെ ബന്ധുക്കള്‍ക്കു വേണ്ടി ഖളാ വീട്ടിയതായി ഗ്രന്ഥങ്ങളില്‍ കാണാം. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter