ജുമുഅ നിസ്കാരത്തോട് അസ്വര്‍ നിസ്കാരത്തെ ജംഅ് ആക്കാമോ? മഗ്‍രിബും ഇശാഉം ജംഅ് ആക്കുമ്പോള്‍ സാധാരണ മഗ്‍രിബ് നിസ്കരിക്കുന്നവരൊടൊപ്പം ജമാഅതായി നിസ്കരിച്ച ശേഷം ഇശാഅ് ഒറ്റക്ക് നിസ്കരിക്കാമോ?

ചോദ്യകർത്താവ്

ഇസ്മാഈല്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും. അന്ത്യപ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ സ്വലാതും സലാമും വര്‍ഷിക്കുമാറാവട്ടെ. യാത്രക്കാരന്ന്, അസ്റ് നിസ്കാരം ളുഹ്റിന്‍റെ കൂടെ മുന്തിച്ച് ജംആക്കി നിസ്കരിക്കാവുന്നതാണ്. വെള്ളിയാഴ്ച ദിവസം ളുഹ്റ് നിസ്കാരത്തിന് പകരം ഉള്ളതാണല്ലോ ജുമുഅ. അത് കൊണ്ട് തന്നെ യാത്രക്കാരന്‍ ജുമുഅ നിസ്കരിക്കുകയാണെങ്കില്‍ അതിനോടൊപ്പം അസ്റിനെ മുന്തിച്ച് ജംഅ് ആക്കാവുന്നതാണ്. ഇത് മുമ്പ് വിശദമാക്കിയത് ഇവിടെ കാണാം. മഗ്‍രിബ് ജമാഅതായി മറ്റുള്ളവരുടെ കൂടെ നിസ്കരിച്ച് സലാം വീട്ടിയ ഉടനെ അതിനോട് ജംആക്കി ഇശാഅ് നിസ്കരിക്കുന്നതില്‍ തെറ്റില്ല. ജംഉം ഖസ്റുമായി ബന്ധപ്പെട്ട നിയമങ്ങള്‍ മനസ്സിലാക്കാന്‍ ഇവിടെ നോക്കുക. അല്ലാഹുവാണ് ഏറ്റവും അറിയുന്നവന്‍. ആരാധനാകര്‍മ്മങ്ങള്‍ ശരിയായ രീതിയില്‍ നിര്‍വ്വഹിക്കാന്‍ അവന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter