അഞ്ച് നേരത്തെ നിസ്കാരം നിര്‍ബന്ധമാക്കപ്പെട്ടത് എന്ത് കൊണ്ട്?

ചോദ്യകർത്താവ്

ജഅ്ഫര്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഏതെങ്കിലും ഒരു മതത്തില്‍ വിശ്വസിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുള്ള സ്വാതന്ത്ര്യം മനുഷ്യനുണ്ട്. അവന്‍റെ ബുദ്ധിയും വിവേകവും അനുസരിച്ച് മതവിശ്വാസം വേണമെന്നും തന്നെ സൃഷ്ടിച്ച ഒരു പടച്ച തമ്പുരാനുണ്ടെന്നും അവന്‍ തിരിച്ചറിയാനാവും. അത് അംഗീകരിക്കുന്നതോടെ ആ പടച്ച തമ്പുരാന്‍ നമ്മുെട നന്മക്കായി സംവിധാനിച്ച നിയമങ്ങളും നിരോധനങ്ങളും പാലിക്കാനും അതനുസരിച്ച് ജീവിതം നയിക്കുവാനും അവന്‍ ബാധ്യസ്ഥനാണ്. വിശ്വാസികളോടുള്ള, അല്ലാഹുവിന്‍റെ കല്‍പനകളില്‍ ഏറ്റവും പ്രധാനമാണ് അഞ്ച് നേരത്തെ നിസ്കാരം. അത് കൊണ്ട് തന്നെ അവ നാം നിര്‍വ്വഹിക്കേണ്ടതും കൃത്യമായി പുലര്‍ത്തേണ്ടതുമാണ്. അതിന് ശാസ്ത്രീയമായും ആരോഗ്യപരമായും ഏറെ ഗുണങ്ങളുണ്ട് എന്നത് ഇന്ന് തെളിയിക്കപ്പെട്ടിട്ടുമുണ്ട്. നിസ്കാരത്തെ കുറിച്ചുള്ള മതപരവും ശാസ്ത്രീയവുമായ വിശദമായ പല പഠനങ്ങളും വായനകളും കര്‍മ്മശാസ്ത്രം എന്ന വിഭാഗത്തിലെ നിസ്കാരം എന്ന ഉപവിഭാഗത്തില്‍ കാണാവുന്നതാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter