ചില ആളുകള്‍ ഞെരിയാണിക്ക് താഴെ വസ്ത്രങ്ങള്‍ ഉടുത്തും സുജൂദില്‍ കാല്‍പാദം ശരിയായ രീതിയില്‍ വെക്കാതെയും ഇമാമത് നില്‍ക്കുന്നത് കാണാം. അവരെ തുടരാന്‍ പറ്റുമോ? തുടര്‍ന്നാല്‍ ആ നിസ്കാരം ശരിയാകുമോ? അല്ലെങ്കിൽ അത് മടക്കി നിസ്കരിക്കേണ്ടതുണ്ടോ?

ചോദ്യകർത്താവ്

ഉമര്‍ മഞ്ഞമ്പ്ര

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഞെരിയാണിക്ക് താഴെ വസ്ത്രം താഴ്ന്നത് കൊണ്ട് നിസ്കാരം ബാതിലാവുകയില്ല. ഇത് മുമ്പ് വിശദമാക്കിയത് ഇവിടെ വായിക്കാം. ശാഫീ മദ്ഹബ് പ്രകാരം, സുജൂദില്‍ കാല്‍വിരലുകളുടെ പള്ള വെക്കല്‍ നിര്‍ബന്ധമാണ്. വെക്കാന്‍ സാധിച്ചിട്ടും വെക്കാതിരുന്നാല്‍ സുജൂദ് ശരിയാവുകയില്ല. അത്തരക്കാരോട് തുടര്‍ന്നാലും നിസ്കാരം ശരിയാവുകയില്ല. ഇത് മുമ്പ് വിശദമാക്കിയത് ഇവിടെ വായിക്കാം. നിസ്കാരം ശരിയാവാത്തവരോട് അറിഞ്ഞുകൊണ്ട് തുടര്‍ന്നാല്‍, തുടര്‍ന്നവന്‍റെ നിസ്കാരവും ശരിയാവുകയില്ല. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter