പള്ളിയില്‍ ആദ്യത്തെ ജമാഅത്ത് നമസ്കാരത്തിനു എത്താന്‍ കഴിയാത്തവര്‍ വേറെ ജമാഅത്തായി നമസ്കരിക്കുമ്പോള്‍ അതിനു ജമാഅത്തിന്‍റെ കൂലി ലഭിക്കുമോ?? ജമാഅത്തിന്‍റെ കൂലിലഭിക്കുമെങ്കില്‍ അവ്വല്‍ ജമാഅത്തും പിന്നീട് നടക്കുന്ന ജമാഅതുകളുടെയും കൂലിയില്‍ വ്യത്യാസമുണ്ടാകുമോ??

ചോദ്യകർത്താവ്

ഷംനാദ്വ.കെ.പി. വളാഞ്ചേരി ...

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. സ്വീകാര്യമായരീതിയില്‍ ജമാഅതുമായി ബന്ധപെട്ട കറാഹതുകളില്ലാതെ നിര്‍വ്വഹിക്കുന്ന എല്ലാ ജമാഅതിനും ജമാഅതായി നിസ്കരിച്ച പ്രതിഫലവും ശ്രേഷ്ടതയും ലഭിക്കും. ജമാഅതുകളില്‍ തന്നെ അതിന്‍റെ സമയം, സ്ഥലം, സാഹചര്യം എന്നിവക്കനുസരിച്ച് ശ്രേഷ്ടതയിലും പ്രതിഫലത്തിലും വ്യത്യാസങ്ങളുണ്ടാവും. അവ്വല്‍ വഖ്തിനു അതിനു ശേഷമുള്ളതിനെ അപേക്ഷിച്ച് ശ്രേഷ്ടതയുണ്ട്. കൂടുതല്‍ ആളുകള്‍ പങ്കെടുക്കുന്നതിനു കുറച്ചു പേരുള്ളതിനേക്കാള്‍ ശ്രേഷ്ടതയുണ്ട്. പള്ളിയില്‍ നിര്‍വ്വഹിക്കപ്പെടുന്നതിനു വീട്ടില്‍ വെച്ചു ചെയ്യുന്നതിനേക്കാള്‍ പുരുഷന്മാര്‍ക്ക് ശ്രേഷ്ടതയുണ്ട്. കൂടുതല്‍ അറിയാനും അറിഞ്ഞതനുസരിച്ച് ജീവിക്കാനും അല്ലാഹു തൌഫീഖ് നല്‍കട്ടെ

ASK YOUR QUESTION

Voting Poll

Get Newsletter