യാത്രയിലെ നിസ്കാരം എത്ര റക്അത്ത്ആണ് വാഹനങ്ങളിലെ യാത്രക്കാര്‍ക്ക് (ഗള്‍ഫില്‍) അനുവദിയ്ക്കുന്നുണ്ടോ

ചോദ്യകർത്താവ്

അബ്ദുല്‍മുത്തലിബ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ

അനുവദനീയമായ ദീര്‍ഘ യാത്ര (132 കി. മി.) ചെയ്യുന്നവന് ചില ഇളവുകള്‍ ശറഅ് നല്‍കുന്നുണ്ട്. അതില്‍പെട്ടതാണ്. നാലു റക്അതുള്ള ളുഹ്റ്, അസ്റ്, ഇശാ എന്നീ നിസ്കാരങ്ങള്‍ രണ്ട് റക്അതുകളാക്കി ചുരുക്കി നിസ്കരിക്കാം. ഇതിനെ ഖസ്റ് എന്നു പറയുന്നു. അതു പോലെ ളുഹ്റ്-അസ്റ് എന്നീ നിസ്കാരങ്ങള്‍ അവയിലേതെങ്കിലുമൊന്നിന്‍റെ സമയത്ത് ഒന്നിച്ച് നിസ്കരിക്കുക. മഗ്റിബ്-ഇശായും അവയിലേതെങ്കിലുമൊരു സമയത്ത് ഒന്നിച്ച് നിസ്കരിക്കുക. ഇതിനു ജംഅ് എന്നു പറയും. ഈ ഇളവുകള്‍ നിബന്ധനയൊത്ത എല്ലാ യാത്രക്കാര്‍ക്കും അനുവദനീയമാണ്. അത് വാഹനത്തില്‍ യാത്ര ചെയ്യുന്നവര്‍ക്കും ഗള്‍ഫില്‍ യാത്ര ചെയ്യുന്നവര്‍ക്കും.

യാത്രയിലെ നിസ്കാരത്തെ കുറിച്ച് കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter