ഞാന്‍ ഗള്‍ഫില്‍ റൂമില്‍ നിന്നാണ് നിസ്കരികാറ് .ഇത് ശരിയാകുമോ?

ചോദ്യകർത്താവ്

അബ്ദുല്ലക്കുട്ടി സി. ...

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. നിസ്കാരം ശരിയാകാന്‍ ജമാഅത് നിബന്ധനയല്ല. ജമാഅത് അല്ലാതെ ഒറ്റക്കു നിസ്കരിച്ചാലും അത് ശരിയാകും. ചെറിയൊരു പക്ഷം പണ്ഡിതന്മാര്‍ അഞ്ചു നേരത്തെ നിസ്കാരത്തിന്‍‍‍റെ നിബന്ധനയായി ജമാഅതിനെ എണ്ണിയിട്ടുണ്ട്. അത് തീരെ പ്രബലമല്ലാത്ത അഭിപ്രായമാണെങ്കിലും സൂക്ഷ്മതക്ക് ജമാഅതായി നിസ്കരിക്കലാണല്ലോ ഉത്തമം. ഹമ്പലീ മദ്ഹബില്‍ ജമാഅതില്ലാതെ നിസ്കാരം ശരിയാകുമെങ്കിലും ജമാഅത് ഓരോരുത്തര്‍ക്കും നിര്‍ബന്ധമാണ്. ശാഫിഈ മദ്ഹബില് പ്രബലാഭിപ്രായ പ്രകാരം മുഅക്കദായ സുന്നത്താണ്. അതു ഉപേക്ഷിക്കല്‍ കറാഹതും. നവവി (റ) യാത്രക്കാരല്ലാത്തവര്‍ക്ക് അത് സാമൂഹ്യബാധ്യതാണ് എന്നതാണ് ശരിയായ അഭിപ്രായമെന്ന് പറഞ്ഞിട്ടുണ്ട്. ഫര്‍ദ് ഐനാണെന്ന അഭിപ്രായം ശാഫിഈ മദ്ഹബിലെ ചില പണ്ഡിതന്മാര്‍ക്കു തന്നെയുണ്ട്. ഈ ജമാഅത് പള്ളിയില്‍ വെച്ചു തന്നെയാവണം എന്നു നിര്‍ബന്ധമോ നിബന്ധനയോ ഇല്ല. പള്ളിയില്‍ വെച്ചാണെങ്കില്‍ വളരെ ഉത്തമമാണ്. ഒരു പള്ളിയിലെ ജമാഅത്ത് നിലനിന്നു വരാന്‍ നമ്മുടെ സാന്നിധ്യം ആവശ്യമെങ്കില്‍ അവിടെ ജമാഅതിനു പങ്കെടുക്കല്‍ നമ്മുടെ കടമയാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ

ASK YOUR QUESTION

Voting Poll

Get Newsletter