വാങ്ക് കൊടുക്കുമ്പോള് اشهد ان محمدا رسول الله എന്ന് കേള്ക്കുമ്പോള് രണ്ടു പെരുവിരലില് ഊതി രണ്ടു കണ്ണുകളും തടവുന്നത് കാണുന്നു. എന്താണ് ചൊല്ലേണ്ടത്.എന്തിന്റെ അടിസ്ഥാനത്തില്‍. അതിന്റെ ഗുണങ്ങള് വിവരിച്ചാലും.

ചോദ്യകർത്താവ്

മുഹമ്മദ് അലി

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ബാങ്കില്‍ അശ്ഹദു അന്ന മുഹമ്മദര്‍റസൂലുല്ലാഹ് എന്ന് മുഅദ്ദിനു പറയുമ്പോള്‍ അതു പോലെ ഉത്തരം ചെയ്തതിനു ശേഷം مرحبا بحبيبي وقرة عيني محمد بن عبد الله صلى الله عليه وسلم എന്നു ചൊല്ലി രണ്ടു പെരുവിരലുകളില്‍ ഊതി കണ്ണുകള്‍ കടവിയാല്‍ പിന്നീട് ചെങ്കണ്ണോ അന്ധതയോ വരുകയില്ലെന്നു ശന്‍വാനിയില്‍ പറഞ്ഞതായി ഇആനത് ഉദ്ധരിക്കുന്നുണ്ട്. അല്‍ഹഥാബുര്‍റുഐനീ തന്‍റെ മവാഹിബുല്‍ ജലീല്‍ ഫീ ശറഹി മുഖ്തസറി ഖലീല്‍ എന്ന കിതാബില്‍ ഇത് ഖിദ്റ് നബി(അ) പറഞ്ഞതായി റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. ഉപോല്‍ബലകമായി പല അനുഭവ കഥകളും ഉദ്ധരിച്ചിട്ടുമുണ്ട്. അബുല്‍ അബ്ബാസ് അഹ്മദ് ബ്ന് അബീബക്‍ര്‍ അര്‍റദാദുല്‍ യമാനീ എന്ന സ്വൂഫീ പണ്ഡിതനുും തന്‍റെ മൂജിബാതുര്‍റഹ്മ വ അസാഇമു ല്‍മഗ്ഫിറ എന്ന ഗ്രന്ഥത്തിലും ഖിദ്റ് (അ) ഇങ്ങനെ പറഞ്ഞതായി വിവരിച്ചിട്ടുണ്ട്. പ്രസിദ്ധ ഫഖീഹ് മുഹമ്മദ് അല്ബാബാ എന്നവരുടെ കണ്ണില്‍ കാറ്റു മൂലം ചിരലു വീഴുകയും അത് പുറത്തെടുക്കാന്‍ കഴിയാതെ പ്രയാസപ്പെടുകയും ചെയ്തപ്പോള്‍ ഇതു പോലെ പ്രവര്‍ത്തിക്കുകയും അങ്ങനെ ചിരലുകള്‍ താനെ പുറത്ത് വരുകയും ചെയ്തുവെന്ന കഥയും അദ്ദേഹം ഉദ്ധരിക്കുന്നുണ്ട്. സഖാവീ ഇത് ഉദ്ധരിച്ചതിനു ശേഷം ഇതിന്‍റെ സനദ് സ്വഹീഹല്ലെന്നു വിധി പറഞ്ഞിട്ടുണ്ട്. ഫസാഈലുല്‍ അഅ്മാലിനു ദഈഫായി ഹദീസുകളും സ്വീകാര്യമാണെന്ന് ഇമാം നവവി (റ) തന്‍റെ അദ്കാറിന്‍റെ തുടക്കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. വഹ്ഹാബി പണ്ഡിതനായ ശൌകാനിയെ പോലെയുള്ള ചിലര്‍ ഇത് കെട്ടിച്ചമച്ച ഹദീസാണെന്നു നിരീക്ഷിച്ചിട്ടുണ്ട്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter