അവസാനത്തെ അത്വഹിയ്യത്തില്‍ വലതു കാലിന്റെ തള്ള വിരല്‍ നിലത്തു അമര്‍ത്തി വെക്കണം എന്ന് നിരബന്ധം ഉണ്ടോ?

ചോദ്യകർത്താവ്

നിയാസ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ അവസാന അത്തഹിയ്യാതില്‍ ഒരു ഇരുത്തം വേണമെന്നേ ഉള്ലൂ. അത്, തവര്‍റുകിന്‍റെ ഇരുത്തമാവല്‍ സുന്നതാണ്. തവര്‍റുകിന്‍റെ ഇരുത്തത്തിന്‍റെ പൂര്‍ണതയുടെ ഭാഗമാണ് വലതു കാലിന്‍റെ വിരലുകളുടെ പള്ള നിലത്തു അമര്‍ത്തി വെക്കല്‍. അതിനാല്‍ അത്തഹിയ്യാതിലുള്ള ഇരുത്തത്തില്‍ തള്ള വിരല്‍ നിലത്തു അമര്‍ത്തി വെക്കല്‍ നിര്‍ബന്ധമില്ല. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter