ജുമുഅ ഖുഥുബ നടക്കുന്ന സമയത്ത് സുന്നത്ത് നിസ്കരിക്കാന്‍ പറ്റുമോ

ചോദ്യകർത്താവ്

ഫൈസല്‍ ഉടുംബുംതല

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ജുമുഅ ഖുഥുബ നടക്കുമ്പോള്‍ അതില്‍ പങ്കെടുക്കുന്നവര്‍ക്ക് തഹിയ്യത് നിസ്കാരമല്ലാത്ത ഒരു നിസ്കാരവും നിര്‍വ്വഹിക്കാന്‍ പറ്റുകയില്ല. അങ്ങനെ ചെയ്താല്‍ അത് സ്വഹീഹാകുകയും ഇല്ല. സുന്നത്തും ഫര്‍ളും ഖദാആയതും ഒന്നും തന്നെ ആ സമയത്ത് നിസ്കരിക്കരുത്. അത് തഹ്റീമിന്‍റെ കറാഹത് ആകുന്നു. തഹിയ്യത്തു നിസ്കാരം അപ്പോഴും സുന്നത്താണെങ്കിലും പെട്ടെന്നു നിസ്കരിക്കണം. ജുമുഅയുടെ തക്ബീറതുല്‍ നഷ്ടപ്പെടുമെങ്കില്‍ തഹിയ്യത്തും പറ്റുകയില്ല.  നിസ്കരിച്ചു കൊണ്ടിരിക്കെ ഖുഥുബ തുടങ്ങിയാല്‍ ആ നിസ്കാരം പെട്ടെന്നു അവസാനിപ്പിക്കലും നിര്‍ബന്ധമാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter