ഫര്ദ് നിസ്കാരത്തില്‍ സുജൂദില്‍ പ്രസ്തുത ദുആ അല്ലാതെ നമുക്ക് മലയാളത്തില്‍ ദുആ ചെയ്യാന്‍ പറ്റുമോ?

ചോദ്യകർത്താവ്

ഷിരീന്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെതിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയുംകുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍വര്‍ഷിച്ചുകൊണ്ടിരിക്കട്ട. സുജൂദില്‍ പറയപ്പെട്ട ദിക്റിന് പുറമെ മറ്റ് ദിക്റുകളും ദുആകളും ചൊല്ലാവുന്നതാണ്. പക്ഷെ ചൊല്ലുന്ന ദിക്റുകള്‍ക്കോ പ്രാര്‍ത്ഥനക്കോ അറബിയല്ലാത്ത ഭാഷ ഉപയോഗിക്കാന്‍ പാടില്ല.  ഇതില്‍ ഫര്‍ള് നിസ്കാരമെന്നോ സുന്നത് നിസ്കാരമെന്നോ വിത്യാസമില്ല. മാത്രമല്ല, നിസ്കാരത്തിന് പുറത്ത് ചെയ്യുന്ന, തിലവാതിന്‍റെ സുജൂദ്, ശുക്‍റിന്‍റെ സുജൂദ് തുടങ്ങിയ സുജൂദുകളില്‍ പോലും അറബിയല്ലാത്ത ഭാഷ ഉപയോഗിക്കാന്‍ പാടില്ല. അമലുകള്‍ യഥാവിധി നിര്‍വ്വഹിക്കാന്‍ നാഥന്‍ തൌഫീഖ് നല്‍കട്ടെ

ASK YOUR QUESTION

Voting Poll

Get Newsletter