ഒരേ സമയം രണ്ട് ജമാഅത്ത് നടത്തുന്നതിന്‍റെ വിധി എന്ത്?

ചോദ്യകർത്താവ്

ആരിഫ്

Aug 25, 2016

CODE :

അല്ലാഹുവിന്റെതിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയുംകുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍വര്‍ഷിച്ചുകൊണ്ടിരിക്കട്ട. ഗ്രാമങ്ങളിലും ഉള്‍പ്രദേശങ്ങളിലുമുള്ള പള്ളികള്‍ പോലെ, സാധാരണഗതിയില്‍ നിര്‍ണ്ണിതമായ ആളുകള്‍ പങ്കെടുക്കുന്ന പള്ളിയാണെങ്കില്‍ അവിടെ സാധാരണ നടക്കുന്ന ജമാഅത്തിന് മുമ്പോ ശേഷമോ അല്ലെങ്കില‍ ഒരേ സമയമോ വേറെ ജമാഅത്ത് സംഘടിപ്പിക്കല്‍ കറാഹത് ആണ്. അതു പോലെ തന്നെ ആ പള്ളിയിലെ സ്ഥിരം ഇമാമിന്‍റെ സമ്മതം കൂടാതെ അവിടെ ഒന്നാം ജമാഅത് നടത്തുന്നതും കറാഹത് തന്നെ. എന്നാല്‍ ആളുകള്‍ എപ്പോഴും കയറി ഇറങ്ങുന്ന, പട്ടണങ്ങള്‍, വഴിയോരങ്ങള്‍, ഷോപിംഗ് മാളുകള്‍ പോലോത്ത സ്ഥലങ്ങളിലുള്ള പള്ളിയാണെങ്കില്‍ അവിടെ ഇപ്രകാരം ഒന്നിലധികം ജമാഅത്ത് നടത്തുന്നത് കറാഹതുമില്ല. അമലുകള്‍ യഥാവിധി നിര്‍വ്വഹിക്കാന്‍ നാഥന്‍ തൌഫീഖ് നല്‍കട്ടെ

ASK YOUR QUESTION

Voting Poll

Get Newsletter