പന്നി നെയ്യ് ഉപയോഗിച്ച് ഉണ്ടാക്കിയ തൈലം പുരണ്ട വെച്ച്കെട്ട് ശരീരത്തിലുണ്ടായിരിക്കെ നിസ്ക്കാരം നിര്‍വ്വഹിക്കുന്നതിന്‍റെ വിധി എന്താണ്?

ചോദ്യകർത്താവ്

മുജീബ് റഹ്മാന്‍ മടപ്പള്ളി

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. പന്നി നെയ്യ് ഉപയോഗിച്ച തൈലത്തിനു പകരം അതേ ഫലത്തിലുള്ള (പെട്ടെന്നു സുഖപ്പെടുന്നകാര്യത്തില്‍) ശുദ്ധിയുള്ള തൈലമോ ചികിത്സയോ ഉണ്ടെങ്കില്‍ പന്നി നെയ്യുള്ള തൈലം ഉപേക്ഷിക്കണം. അങ്ങനെ ശുദ്ധിയുള്ള ബദല്‍ സംവിധാനം ഉണ്ടായിരിക്കേ പന്നി നെയ്യുമായി നിസ്കരിച്ചാല്‍ നിസ്കാരം സ്വഹീഹ് ആകുകയില്ല. നീതിമാനായ വൈദ്യന്‍ പന്നി നെയ്യുള്ള തൈലം തന്നെ ഉപയോഗിക്കണമെന്ന് നിര്‍ദ്ദേശിച്ചാല്‍,  സുഖപ്പെടുന്നതില്‍ കാല താമസം വരുകയോ മറ്റെന്തിങ്കിലും വലിയ പ്രായസങ്ങള്‍ വരുകയോ ചെയ്യുന്നില്ലെങ്കില്‍‌ നിസ്കാര സമയത്ത് ആ വെച്ച് കെട്ട് അഴിച്ചു വെച്ച് , മണ്ണു കലക്കിയ വെള്ളം കൊണ്ടുള്ളതടക്കം ഏഴു പ്രാവശ്യം കഴുകി നിസ്കരിക്കണം. അതു മൂലം സുഖപ്പെടാനുള്ള കാല താമസം പോലെയുള്ള പ്രയാസങ്ങളുണ്ടെങ്കില്‍ ആ വെച്ചു കെട്ടുമായി നിസ്കരിക്കാം. അങ്ങനെ നിസ്കരിച്ചത് പിന്നീട് മടക്കി നിസ്കരിക്കേണ്ടതും ഇല്ല. അല്ലാഹു നന്മയുടെ മാര്‍ഗ്ഗം മുറുകെപ്പിടിച്ചു ജീവിക്കാന്‍ നമുക്ക് തൌഫീഖ് നല്‍കട്ടെ!

ASK YOUR QUESTION

Voting Poll

Get Newsletter