മുട്ടിനു താഴെ നില്‍ക്കുന്ന പാന്‍റ്സ് ഇട്ടാല്‍ നിസ്ക്കാരം ശരിയാകുമോ?
ചോദ്യകർത്താവ്
യാസിന്‍
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
പുരുഷന്മാര്‍ മുട്ടും പൊക്കിളും അതിനിടയിലുള്ളതും മറക്കല്‍ അവരുടെ നിസ്കാരം സ്വഹീഹ് ആകാനുള്ള ശര്‍ഥ് ആണ്. മുട്ടിനു താഴെ നില്‍കുന്ന പേന്‍റ് ധരിക്കുന്നവന്‍റെ പൊക്കിളും അതിനു താഴെയും മറഞ്ഞുട്ടുണ്ടെങ്കില്‍ അവന്‍റെ നിസ്കാരം സ്വഹീഹാകും. അരയുടുപ്പ് ധരിക്കേണ്ടതിന്‍റെ ഏറ്റവും ഉത്തമമായ രീതി പൊക്കിള്‍ മുതല്‍ കണങ്കാലിന്‍റെ പകുതിവരെയാണ്.
ആരാധനാകര്‍മ്മങ്ങള്‍ യഥാവിധി നിര്‍വ്വഹിക്കാന്‍ നാഥന്‍ തുണക്കട്ടെ.