ഇന്നലെ ഞാന്‍ നിസ്ക്കരിച്ചത് ഖുര്‍ആന്‍ ഓതുമ്പോള്‍ അക്ഷരങ്ങള്‍ ശരിയായി ഉച്ചരിക്കാത്ത ഒരു ഇമാമിന്‍റെ കൂടെയാണ്. അങ്ങനെ നിസ്ക്കരിച്ചാല്‍ നിസ്ക്കാരം ശരിയാകുമോ? ഇന്നും അയാളെ തുടര്‍ന്ന് നിസ്ക്കരിക്കാമോ?

ചോദ്യകർത്താവ്

നിയാസ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. അക്ഷരങ്ങള്‍ അതിന്‍റെ മഖ്റജുകളില്‍ നിന്ന് ഉച്ചരിക്കാത്തവരെ അതിനു കഴിയുന്നവന്‍ പിന്തുടരാന്‍ പറ്റുകയില്ല. അങ്ങനെ നിസ്കരിച്ചിട്ടുണ്ടെങ്കില്‍ ആ നിസ്കാരം മടക്കണം. അക്ഷരങ്ങളുടെ ശിഫാതുകളില്‍ വൈകല്യം വന്നാല്‍ കുഴപ്പിമില്ല. ഒരേ മഖ്റജുകളില്‍ നിന്നുച്ചരിക്കുന്ന അക്ഷരങ്ങളില്‍ ഒന്നു മറ്റൊന്നില്‍ നിന്ന് വ്യക്തമായി മനസ്സിലാക്കാന്‍ കഴിയാത്ത വിധത്തില്‍ ഉച്ചരിച്ചാല്‍ അത് പൊറുക്കപ്പെടും. അതു പോലെ മാലികി എന്നതില്‍ ലാമിനു ശദ്ദ് കൊടുത്ത് ഉച്ചരിക്കുക പോലെയുള്ള അര്‍ത്ഥത്തില്‍ മാറ്റം വരാത്ത, നേരിയ തെറ്റുകളും പൊറുക്കപ്പെടും. അല്ലാഹു നന്മയുടെ മാര്‍ഗ്ഗം മുറുകെപ്പിടിച്ചു ജീവിക്കാന്‍ നമുക്ക് തൌഫീഖ് നല്‍കട്ടെ!

ASK YOUR QUESTION

Voting Poll

Get Newsletter