നിസ്കാര പള്ളികളില്‍ താറാവീഹ് നടന്നു കൊണ്ടിരിക്കേ പിന്തി വന്നവര്‍ക്ക് അതേ പള്ളിയില്‍ വേറെ ജമാഅതായി ഇശാ നിസ്കരിക്കാന്‍ പറ്റുമോ. അല്ലെങ്കില്‍ തറാവീഹ് നിസ്കരിക്കുന്നവരുടെ കൂടെ ഇശാ നിസ്കരിക്കണോ. അങ്ങനെയെങ്കില്‍ ജമാഅത്തിന്‍റെ കൂലി കിട്ടുമോ.

ചോദ്യകർത്താവ്

റഫീഖ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ തറാവീഹ് ജമാഅത് നടക്കുമ്പോള്‍ തന്നെ അതേ പള്ളിയില്‍ മറ്റുള്ളവര്‍ക്ക് പ്രയാസങ്ങള്‍ സൃഷ്ടിക്കാത്തവിധം ഇശാ നിസ്കാരം ജമാഅതായി തന്നെ നിസ്കരിക്കാവുന്നതാണ്. തറാവീഹ് നിസ്കരിക്കുന്നവരുടെ കൂടെയും ഇശാ നിസ്കരിക്കാം. എന്നാല്‍ സുന്നത്തിന്‍റെ പിറകില്‍ നിസ്കരിക്കുന്ന ഫര്‍ളിനു ജമാഅത്തിന്‍റെ കൂലി ലഭിക്കുമോ എന്നതില്‍ പണ്ഡിതന്മാര്‍ക്ക് അഭിപ്രായ വ്യത്യാസമുള്ളതിനാലും ചില മദ്ഹബുകളില്‍ സുന്നത്തിന്‍റെ പിറകെയുള്ള ഫര്‍ള് നിസ്കാരം അസാധുവാണെന്നതിനാലും ഇശാ പ്രത്യേകമായി വേറെ ജമാഅത് നിസ്കരിക്കലാണ് ഉത്തമം. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ

ASK YOUR QUESTION

Voting Poll

Get Newsletter