ഞാന്‍ ളുഹ്‍റ് നിസ്ക്കരിക്കുന്നത് പുതുതായി ഇസ്ലാമിലേക്ക് വന്ന ഒരു ഫിലിപ്പീനി സഹോദരന്‍റെ കൂടെയാണ്. അദ്ദേഹത്തിന് ഖുര്‍ആനും നിസ്ക്കാരവും പഠിക്കുന്നതിന് വേണ്ടി ഞാന്‍ ഫാത്തിഹ കുറച്ച് ഉറക്കെ ഓതുന്നതിന്‍റെ വിധി എന്ത്?

ചോദ്യകർത്താവ്

അബ്ദുല്ല

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും. അന്ത്യപ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ സ്വലാതും സലാമും വര്‍ഷിക്കുമാറാവട്ടെ. പകല്‍ സമയത്തുള്ള നിസ്കാരങ്ങളില്‍ പൊതുവേ പതുക്കെ ഓതലാണ് സുന്നത്. ഉറക്കെ ഓതുന്നത് ആ സുന്നത് ഉപേക്ഷിക്കലാണ്. പക്ഷേ,  ഉറക്കെ ഓതുന്നതു മൂലം ആ നിസ്കാരം ബാഥിലാകുകയോ കുറ്റകാരനാവുകയോ ചെയ്യില്ല. മറ്റുള്ളവര്‍ക്ക് ശല്യമുണ്ടാകും വിധം അത്തരം നിസ്കാരങ്ങളില്‍ ഉറക്കെ ഓതരുത്. അത്  അടുത്ത് നിസ്കരിക്കുകയോ ഖുര്‍ആന്‍ ഓതുകയോ പഠിക്കുകയോ ഉറങ്ങുകയോ ചെയ്യുന്നവര്‍ക്ക് പ്രയാസമുണ്ടാക്കാന്‍ സാധ്യതയുണ്ടെങ്കില്‍ കറാഹതും പ്രയാസമുണ്ടാക്കുമെന്നുറപ്പുണ്ടെങ്കില്‍ നിഷിദ്ധവുമാണ്.  ചുരുക്കത്തില്‍ കൂടെ നിസ്കരിക്കുന്നവനു ഫാതിഹ പഠിക്കാന്‍ വേണ്ടി ഉറക്കെ ഓതുന്നത്, പതുക്കെ ഓതുന്ന സുന്നത് നഷ്ടപെടുമെങ്കിലും, അനുവദനീയമാണ്. കൂടുതല്‍ അറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter