തഹജ്ജുദും ഖിയാമുല്ലൈലും തമ്മില്‍ ഉള്ള വ്യത്യാസം എന്താണ്
ചോദ്യകർത്താവ്
ഹാരിസ് അബ്ദുസ്സലാം
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
രാത്രിയില്‍ ഉറങ്ങി എഴുന്നേറ്റ് നിസ്കരിക്കുന്നതിനാണ് തഹജ്ജുദ് എന്ന് പറയുന്നത്. തഹജ്ജുദിനു അതിനു മുമ്പായി ഉറങ്ങണമെന്നത് നിബന്ധനയായിട്ടു തന്നെയാണ് ഫുഖഹാക്കള്‍ വിശദീകരിക്കുന്നത്. രാത്രിയില്‍ നിസ്കരിക്കുന്ന സുന്നത് നിസ്കാരങ്ങളാണ് ഖിയാമുല്ലൈല്‍. പലപ്പോഴും തഹജ്ജുദിനു പകരമായും ഖിയാമുല്ലൈല്‍ എന്നു പ്രയോഗിക്കാറുണ്ട്. രാത്രിയിലെ നിരുപാധിക സുന്നത് നിസ്കാരങ്ങള്‍ക്ക് ഉറങ്ങി എഴുന്നേല്‍ക്കല്‍ നിബന്ധനയില്ല.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ