ഞാന്‍ അബു ദാബിയില്‍ ജോലി ചെയ്യുന്ന ഒരാളാണ്.ഞാന്‍ പള്ളിയില്‍ നിസ്കരിച്ചു കൊണ്ടിരിക്കുകയായിരുന്നു .അപ്പോള്‍ അതേ പള്ളിയില്‍ തന്നെ ഒരു ഉസ്താദ്‌ ഖുര്‍ആന്‍ ക്ലാസ്സ്‌ എടുക്കുന്നുണ്ട് ,ആ ക്ലാസ്സിനിടയില്‍ ഉസ്താദ്‌ നബിയുടെ പേര് പറയുകയും ഞാന്‍ അതിന് നിസ്കാരത്തിനിടയില്‍ പതുക്കെ സ്വലാത്ത് ചൊല്ലുകയും ചെയ്തു. അങ്ങനെയാണെങ്കില്‍ എന്റെ നിസ്കാരം ബാത്വിലാകുമോ?. ഒരുപാട് അഭിപ്രായം വന്നു .ഇതൊന്ന് വിശദീകരിച്ചു തരാമോ

ചോദ്യകർത്താവ്

ശാകിര്‍ ഇ. ടി.

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

നിസ്കാരത്തിനിടയില്‍ സൃഷ്ടികളോടുള്ള അഭിസംബോധനയില്ലാതെ അറബിയില്‍ ദുആ ചെയ്യുന്നതില്‍ വിരോധമില്ല. നബി(സ)യുടെ മേലുള്ള സ്വലാതും അങ്ങനെയുള്ള ഒരു ദുആ ആയതിനാല്‍ നിസ്കാരം ബാഥിലാകുകയില്ല. മാത്രമല്ല നിസ്കാരത്തിലാണെങ്കിലും നബി(സ)യുടെ പേരു കേള്‍ക്കുമ്പോള്‍ സ്വലാത് ചൊല്ലല്‍ സുന്നത്താണെന്ന് ഖല്‍യൂബിയില്‍ കാണാം. പക്ഷേ, ഹനഫി മദ്ഹബില്‍ നബി(സ)യുടെ പേരു കേള്‍ക്കുന്നതിനു ജവാബെന്ന രീതിയില്‍ നിസ്കാരത്തില്‍ സ്വലാത് ചൊല്ലിയാല്‍ നിസ്കാരം ബാഥിലാകുമെന്ന അഭിപ്രായമുണ്ട്.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ

ASK YOUR QUESTION

Voting Poll

Get Newsletter