തറാവീഹ് എട്ടാണെന്നു പറയുന്നവരുടെ കൂടെ മറ്റ് നിസ്ക്കാരങ്ങള്‍ ജമാഅത്തായി നിസ്ക്കരിച്ചാല്‍ ശരിയാകുമോ?

ചോദ്യകർത്താവ്

അബൂ ഫത്ഹി

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

തറാവീഹ് എട്ടാണെന്നു വാദിക്കുന്നവര്‍ പൊതുവേ മദ്ഹബുകളെ അംഗീകരിക്കാത്തവരാണ്. അവര്‍ മുബ്തദിഉകളാകയാല്‍ അവരെ തുടര്‍ന്നു നിസ്കരിക്കല്‍ കറാഹത്താണ്. നിസ്കാരം ശരിയാകുമെങ്കിലും ജമാഅതിന്‍റെ ഫദീലത് നഷ്ടപ്പെടും. മറ്റു നിലക്ക് ജമാഅത് ലഭിക്കാത്ത അവസരത്തില്‍ ഒറ്റക്ക് നിസ്കരിക്കലാണുത്തമമെന്ന് ഇബ്നു ഹജര്‍ (റ) അടക്കമുള്ള പണ്ഡിതന്മാര്‍ വ്യക്തമാക്കിയുട്ടുണ്ട്. എന്നാല്‍ അത്തരം അവസരങ്ങളില്‍ കറാഹത്ത് ഉണ്ടാകുകയില്ലെന്നും ജമാഅതിന്‍റെ ഫദീലത് അതു മൂലം ലഭിക്കുമെന്നും ചില ഫുഖഹാക്കള്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഈ അഭിപ്രായമാണ് ഇമാം സുബ്കി (റ) വിന്‍റെ വീക്ഷണത്തില്‍ കൂടുതല്‍ സ്വീകാര്യമായത്.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter