ഫര്‍ള് നിസ്കരതിന്റെ ഇടയില്‍ അറിയാതെ സലാം വീട്ടി പോയാല്‍ എന്ത് ചെയ്യണം? മടക്കി നിസ്കരിക്കണോ ?

ചോദ്യകർത്താവ്

മുബശ്ശിര്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഫര്‍ള് നിസ്കാരത്തിന്റെ ഇടയില്‍ അറിയാതെ സലാം വീട്ടിയാല്‍ മടക്കി നിസ്കരിക്കേണ്ടതില്ല. പെട്ടെന്ന് തന്നെ ബാക്കിയുള്ളത് നിസ്കരിക്കുകയും അവസാനം സഹ്‍വിന്റെ സുജൂദ് ചെയ്യുകയുമാണ് വേണ്ടത്. എന്നാല്‍ സലാം വീട്ടി കൂടുതല്‍ സമയത്തിന് ശേഷമാണ് ഓര്‍മ വന്നതെങ്കില്‍  മടക്കി നിസ്കരിക്കേണ്ടതാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter