ഇശ്റാഖ് നിസ്കാരത്തിന് എങ്ങനെയാണ് നിയ്യത് ചെയ്യേണ്ടത്?

ചോദ്യകർത്താവ്

സാബിര്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഇശ്റാഖ് നിസ്‍കാരവും ദുഹാ നിസ്‍കാരവും ഒന്ന് തന്നെയാണെന്നാണ് ഒരു വിഭാഗം പണ്ഡിതന്മാരുടെ അഭിപ്രായം. അങ്ങനെയെങ്കില്‍ ദുഹാ നിസ്കാരത്തിന്റെ നിയ്യത് തന്നെയാണ് ചെയ്യേണ്ടത്. രണ്ട് നിസ്കാരവും വിത്യസ്തമാണെന്നാണ് ഇബ്നു ഹജര്‍ (റ) അടക്കമുള്ള വലിയൊരു വിഭാഗം പണ്ഡിതരുടെ അഭിപ്രായം. ഈ അഭിപ്രായമനുസരിച്ച് اصلي سنة اشراق الشمس ركعتين متوجها إلى القبلة أداء لله تعالى (സൂര്യന്‍ ഉദിച്ച സമയത്ത് സുന്നതായ രണ്ട് റകഅത് നിസ്കാരം അള്ളാഹുവിന് വേണ്ടി അദാആയി ഞാന്‍ നിസ്കരിക്കുന്നു) എന്ന് കരുതണം. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ

ASK YOUR QUESTION

Voting Poll

Get Newsletter