പള്ളിയില്‍ ഒരാള്‍ നിസ്കരിക്കുമ്പോള്‍ ഖുര്‍ആന്‍ ഓതല്‍ നിര്‍ത്തി വെക്കേണ്ടതുണ്ടോ?

ചോദ്യകർത്താവ്

സാബിര്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ നിസ്കരിക്കുന്നവര്‍ ഖുര്‍ആന്‍ ഒാതുന്നവര്‍ ഉറങ്ങുന്നവര്‍ തുടങ്ങി മറ്റുള്ളവര്‍ക് ശല്യമുണ്ടാകുന്ന വിധത്തില്‍ നിസ്കാരത്തലോ മറ്റോ ശബ്ദമുയര്‍ത്തി ഓതല്‍ കറാഹതാണ്. മറ്റുള്ളവര്‍ക് ശല്യമുണ്ടാകുമെന്ന് ഭയന്നാല്‍ ശബ്ദമുയര്‍ത്തല്‍ ഹറാമാണെന്നും ചില പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. മറ്റൊരാളുടെ സന്നിധിയില്‍ വെച്ച് നിസ്കരിക്കുമ്പോഴോ ഖുര്‍ആന്‍ ഓതുമ്പോഴോ അയാള്‍ക്ക് ശല്യമില്ലാത്ത വിധമേ ശബ്ദമുയര്‍ത്താവൂ. ശല്യമുണ്ടാവുമെങ്കില്‍ ഇവയൊക്കെ ശബ്ദം താഴ്തി നിര്‍വഹിക്കേണ്ടതാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter