ഫാതിഹക്ക് ശേഷമുള്ള സൂറതിന് പകരം ഫാതിഹ തന്നെ ഓതാമോ?

ചോദ്യകർത്താവ്

ഫസല്‍ എം.വി , കുമരനെല്ലൂര്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. രണ്ട് പ്രാവശ്യം ഫാതിഹ ഓതിയാല്‍ സൂറതിന് പകരമായി പരിഗണിക്കപ്പെടില്ല. കാരണം ഫാതിഹ ഓതല്‍ നിര്‍ബന്ധവും സൂറത് സുന്നതുമാണ്. ഒരൊറ്റ വസ്തു കൊണ്ട് ഒരേ സ്ഥലത്ത് ഫര്‍ളും സുന്നതും വീടില്ല എന്നാണ് നിയമം. എന്നാല്‍ ഒരാള്‍ക് ഫാതിഹ മാത്രമേ അറിയൂ എങ്കില്‍ സൂറത് ഓതിയ സുന്നത് ലഭിക്കാന്‍ വേണ്ടി ഫാതിഹ ആവര്‍തിച്ച് ഓതിയാലും മതിയെന്ന് പണ്ഡിതര്‍ വ്യക്തമാക്കിയിട്ടുണ്ട്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter