നിസ്കാരത്തില്‍ അറിയാതെ ഉറങ്ങിപോയാല്‍ നിസ്കാരം ബാത്വിലാവുമോ?

ചോദ്യകർത്താവ്

മുഹമ്മദ് ഹനീഫ

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഇരിപ്പിടത്തില്‍ ചന്തികള്‍ ഉറപ്പിച്ചുവെച്ച് അവക്ക് സ്ഥാനചലനം സംഭവിക്കാത്ത വിധമുള്ള ഉറക്കമെങ്കില്‍ നിസ്കാരം ബാത്വിലാവുകയില്ല. സുജൂദിലോ ഇരുത്തമല്ലാത്ത മറ്റവസരങ്ങളിലോ പറഞ്ഞ പ്രകാരമുള്ളതല്ലാത്ത ഇരുത്തത്തിലോ ഉറങ്ങിയാല്‍ നിസ്കാരവും വുദൂഉം ബാത്വിലാവും.  ഇമാമിന്റെ ഖിറാഅത് അല്ലെങ്കില്‍ മറ്റുള്ളവരുടെ സംസാരം മനസ്സിലായില്ലെങ്കിലും കേള്‍ക്കും വിധമുള്ള തൂങ്ങിയുറക്കം കൊണ്ട് നിസ്കാരം ബാത്വിലാവുകയൊ വുദു മുറിയുകയോ ഇല്ല. അറിഞ്ഞതനുസരിച്ച് പ്രവര്‍ത്തിക്കാന്‍ നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter