എനിക്ക് ഇടക് മൂക്കില്‍നിന്നും രക്തം വരാറുണ്ട്.. ജമാഅതായി നിസ്കരികുമ്പോള്‍ മൂക്കില്‍ നിന്ന് രക്തം വന്നാല്‍ എന്ത് ചെയണം? നിക്സ്കാരം തുടരാമോ ?

ചോദ്യകർത്താവ്

മുഹമ്മദ് ഹനീഫ

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. രക്തം മൂക്കില്‍ നിന്ന് പുറത്ത് വന്ന് ശരീരത്തില്‍ പുരണ്ട രക്തത്തിന്റെ അളവനുസരിച്ചാണ് നിസ്കാരത്തെ ബാധിക്കുക. ജമാഅതായി നിസ്കരിക്കുമ്പോള്‍ മാത്രമല്ല ഒറ്റക്ക് നിസ്കരിക്കുകയാണെങ്കിലും മൂക്കില്‍ നിന്ന് പുറത്ത് വന്ന് അല്‍പം മാത്രമേ ശരീരത്തലോ വസ്ത്രത്തിലോ പുരണ്ടിട്ടുള്ളൂവെങ്കില്‍ നിസ്കാരത്തില്‍ തുടരാവുന്നതും അല്ലെങ്കില്‍ നിസ്കാരം മുറിക്കേണ്ടതുമാണ്. രക്തത്തിന്റെ അളവിലുള്ള ഏറ്റക്കുറച്ചിലുകള്‍ പതിവിനനുസരിച്ച് കണക്കാക്കണം. മുന്‍ പിന്‍ ഗുഹ്യദ്വാരങ്ങളല്ലാത്ത എല്ലാ ദ്വാരങ്ങളില്‍ നിന്നും വരുന്ന രക്തത്തിന്റെ വിധി ഇതു തന്നെയാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter