ഇശാഇന്റെ ശേഷമുള്ള സുന്നതിനൊപ്പം വിത്റും നിസ്കരിക്കാമോ?

ചോദ്യകർത്താവ്

സനഫ് റഹ്മാന്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഒന്നിച്ച് നിസ്കരിക്കാന്‍ പറ്റിയ നിസ്കാരവും പറ്റാത്തതുമുണ്ട്. തഹിയ്യത് പോലോത്ത നിസ്കാരങ്ങള്‍ കൊണ്ടുദ്ദേശിക്കപ്പെട്ടത് പള്ളിയില്‍ പ്രവേശിച്ചതിന് ശേഷം രണ്ട് റകഅത് നിസ്കാരമുണ്ടാവണമെന്ന് മാത്രമാണ്. അത് ഏത് നിസ്കാരവുമാവാം. തഹിയ്യത് പോലെത്തന്നെയാണ് വുളൂഇന്റെ രണ്ട് റകഅത് , വീട്ടില്‍ നിന്നിറങ്ങുമ്പോഴും പ്രവേശിക്കുമ്പോഴുമുള്ള സുന്നത് നിസ്കാരം, ആവശ്യം വീടുന്നതിന് വേണ്ടിയുള്ള നിസ്കാരം തുടങ്ങി പണ്ഡിതന്മാര്‍ ഈ ഗണത്തിലുള്‍പെടുത്തിയ മുഴുവന്‍ നിസ്കാരങ്ങളും. ഇത്തരം നിസ്കാരങ്ങള്‍ ഫര്‍ളോ സുന്നതോ ആയ മറ്റു നിസ്കാരങ്ങള്‍ കൊണ്ടും വീടുന്നതാണ്. അവയുടെ പ്രതിഫലം ലഭിക്കണമെങ്കില്‍ മറ്റു നിസ്കാരങ്ങള്‍ക്കൊപ്പം ഇവയുടെ നിയ്യത് കൂടെ വെക്കേണ്ടതാണ്. എന്നാല്‍ നിസ്കാരങ്ങളും വിത്യസ്തമായി നിസ്കരിക്കലാണുത്തമം. വെവ്വേറെ നിസ്കരിക്കുമ്പോള്‍ തഹിയ്യത് സുന്നതുള്ളവനെങ്കില്‍ ആദ്യം തഹിയ്യത് നിസ്കരിക്കണം. അല്ലെങ്കില്‍ തഹിയ്യത് നഷ്ടപ്പെടും. മേല്‍ പറഞ്ഞ പ്രകാരമുള്ളതല്ലാത്ത എല്ലാ നിസ്കാരവും വെവ്വേറെയായിത്തന്നെ നിസ്കരിക്കേണ്ടതാണ്. ചോദ്യത്തില്‍ പറഞ്ഞ രണ്ടു നിസ്കാരങ്ങളും ഈ ഗണത്തില്‍ പെട്ടതായത് കൊണ്ട് അവ വിത്യസ്തമായി നിസ്കരിച്ചാലേ പരിഗണിക്കപ്പെടൂ. കൂടുതലറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തൌഫീഖ് നല്‍കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter